കോട്ടയം- താഴത്തങ്ങാടിയില്‍ കൊല്ലപ്പെട്ട ഷീബയുടെ മകള്‍ ഷാനിയും കുടുംബവും കോട്ടയത്തെത്തി. മസ്‌കത്തില്‍നിന്നു രാത്രി ഒന്‍പതോടെയാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഇവരെ പേരൂരിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പാറപ്പാടത്ത് ആക്രമണത്തിന് ഇരയായ എം.എം.അബ്ദുല്‍ സാലി-ഷീബ ദമ്പതികളുടെ ഏകമകളാണു ഷാനി. ഭര്‍ത്താവ് സുധീറിനും നാലു മക്കള്‍ക്കുമൊപ്പമാണു ഷാനി മടങ്ങിയെത്തിയത്. സുധീര്‍ മസ്‌കത്തില്‍ കോളജ് അ്ധ്യാപകനാണ്.
ഷാനിയുടെ പിതാവ് സാലി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ക്വാറന്റൈന്‍ നിര്‍ബന്ധമായതിനാല്‍ ഷാനിക്കും കുടുംബത്തിനും ഈ ദിവസങ്ങളില്‍ സാലിയെ കാണാന്‍ അനുമതി നല്‍കാനാകില്ലെന്നു കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്‍ അറിയിച്ചു. സാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും അബോധാവസ്ഥയിലാണെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അണുബാധ ഏല്‍ക്കാതിരിക്കുന്നതിനുള്ള ചികിത്സകളാണു പ്രധാനമായി നടത്തുന്നത്.