മലപ്പുറം സ്വദേശി അൽ കോബാറിൽ കോവിഡ് ബാധിച്ചു മരിച്ചു

ദമാം-  മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47) അൽകോബാറിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 10 ദിവസങ്ങളായി കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനിടെയാണ് മരണം. പതിമൂന്ന് വര്‍ഷമായി ദമാം ടൊയോട്ടയിലെ കോള്‍ഡ് സ്‌റ്റോര്‍ ജീവനക്കാരനാണ്. ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ് .

Latest News