മലപ്പുറം- സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാലക്കാട്ട് കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തിയതിനു ബിജെപിഎംപിയും മുൻ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധിക്കെതിരെ കേസ്.
വിദ്വേഷ പ്രചാരണത്തിലൂടെ ജനങ്ങൾക്കിടയിൽ വിഭാഗീയതയുണ്ടാക്കിയതിന് (ഐപിസി 153) മലപ്പുറം പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ആറ് പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.