Sorry, you need to enable JavaScript to visit this website.

കര്‍ഫ്യൂ ഇളവ് പിന്‍വലിച്ചു; ജിദ്ദയില്‍ മൂന്നു മണിക്ക് ശേഷം പുറത്തിറങ്ങരുത്

റിയാദ്- ജിദ്ദയില്‍ കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. മുന്നു മണിക്ക് ശേഷം സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ജൂണ്‍ 20 വരെ 15 ദിവസത്തേക്കാണ് നടപടി.
കോവിഡ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. 

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

രാവിലെ ആറു മുതല്‍ ഉച്ചക്ക് മൂന്നുവരെ പുറത്തിറങ്ങാം. പള്ളികളില്‍ നമസ്‌കാരം പാടില്ല. സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. റെസ്‌റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂ. വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും തുടരും. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടരുത്. നേരത്തെ ഒഴിവാക്കിയ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. 
കൂടുതല്‍ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റിയാദില്‍ നിരീക്ഷണം ശക്തമാക്കി വരികയാണെന്നും ഉചിത സമയത്ത് ആവശ്യമായ നടപടികളെടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Latest News