കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബംഗളുരു-കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലേക്ക് മത്സരിക്കും. ജൂണ്‍ 19ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.നേരത്തെ ലോക്‌സഭയിലേക്ക് ഗുല്‍ബര്‍ഗ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന് 68 എംഎല്‍എമാരാണ് കര്‍ണാടക നിയമസഭയിലുള്ളത്. അതുകൊണ്ട് തന്നെ രാജ്യസഭയിലേക്കുള്ള ഒരു സീറ്റിലേക്ക് അനായാസം വിജയിക്കാനാകും. എച്ച്ഡി ദേവഗൗഡയെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ ജെഡിഎസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയായിരിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപിക്ക് രണ്ട് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത് രാജ്യസഭയിലെത്തിക്കാനാവശ്യമായ അംഗബലം നിയമസഭയിലുണ്ട്.
 

Latest News