ദല്‍ഹി മെട്രോയില്‍ 20 ജീവനക്കാര്‍ക്ക് കോവിഡ്

ന്യൂദല്‍ഹി- ദല്‍ഹി മെട്രോയിലെ ഇരുപത് ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എന്‍സിആറില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കാണ് വൈറസ് ബാധ. സര്‍ക്കാരില്‍ നിന്ന് ഉത്തരവുകള്‍ ലഭിക്കുമ്പോള്‍ സേവനങ്ങള്‍ സുഗമമായി പുനരാരംഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ സ്റ്റേഷന്‍ ഓഫീസുകളിലും മറ്റും വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡിനെതിരെ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം തന്നെ ഡിഎംആര്‍സിയും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നും എല്ലാ വിധ സേവനങ്ങളും വീണ്ടും ആരംഭിക്കാനുള്ള സന്നദ്ധത തങ്ങള്‍ക്കുണ്ടെന്നും ഡിഎംആര്‍സി ട്വീറ്റിലൂടെ അറിയിച്ചു.

 

Latest News