ദമാം- കോഴിക്കോട് വടകര കക്കട്ടിൽ കുറ്റിയിൽ വീട്ടിൽ നിജേഷ് (33) ദമാമിൽ കോവിഡ ബാധിച്ചു മരിച്ചു. ദമാം ടൊയോട്ടയിൽ ഹോട്ടൽ നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്ന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അച്ഛൻ കണാരൻ, അമ്മ ജാനു, ഭാര്യ ഷിംന