ലഖ്‌നൗ- അയോധ്യയില്‍ നിര്‍മിക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയെ ചൊല്ലി സന്യാസിമാര്‍ക്കും മാഠാധിപതികള്‍ക്കുമിടയില്‍ തര്‍ക്കം മുറുകുന്നു. ദിഗംബര്‍ അഖാര തലവന്‍ മഹന്ത് സുരേഷ് ദാസിന്റെ നേതൃത്വത്തിലുള്ള ഋഷിമാരും മുന്‍ എം.പിയും ക്ഷേത്ര ട്രസ്റ്റി രാംവിലാസ് വേദന്തിയുമടക്കമുള്ളവര്‍ വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടുവെച്ചിരിക്കുന്ന രാമക്ഷേത്ര മാതൃക തള്ളി.
ആഗോള മത ടൂറിസം ഭൂപടത്തില്‍ മുഖ്യസ്ഥാനം പിടിക്കുന്ന 1111 അടി ഉയരമുള്ള വന്‍ക്ഷേത്രം പണിയണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ വി.എച്ച്.പി മൂന്ന് ദശകം മുമ്പ് അംഗീകരിച്ച ക്ഷേത്ര മാതൃകയാണ് സ്വീകരിക്കേണ്ടതെന്നാണ് സ്വാമി വസുദേവാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെടുന്നത്. അയോധ്യയിലെ ഋഷിമാര്‍ ഇക്കാര്യം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
500 വര്‍ഷം നമ്മള്‍ ക്ഷേത്രത്തിനുവേണ്ടി പോരാടി. വലിയ മോഹങ്ങളില്ലാതെ നിലവിലുള്ള ബി.ജെ.പി ഭരണകാലത്ത് തന്നെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.