ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കത്യാറും വേദാന്തിയുമടക്കം ആറുപേര്‍ ഹാജരായി

വിനയ് കത്യാർ സി.ബി.ഐ കോടതിയില്‍നിന്ന് പുറത്തേക്കുവരുന്നു.

ലഖ്‌നൗ- ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ പ്രത്യേക കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, കല്യാണ്‍ സിംഗ്, ഉമാഭാരതി, ബ്രിജ് ഭൂഷണ്‍ സരണ്‍ സിംഗ്, സാക്ഷി മഹാരാജ് തുടങ്ങിയവര്‍ കേസിലെ പ്രതികളില്‍ ഉള്‍പ്പെടുന്നു.

ബി.ജെ.പി നേതാവ് വിനയ് കത്യാര്‍, മുന്‍ എം.പി രാം വിലാസ് വേദാന്തി എന്നിവരടക്കം ആറു പേര്‍ വ്യാഴാഴ്ച ഹാജരായി. സമയപരിമിതി കാരണം വിജയ് ബഹാദൂര്‍ സിംഗിന്റെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരോട് വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച തെളിവുകളെ അടിസ്ഥാനമാക്കി പ്രതികളുടെ മറുപടി രേഖപ്പെടുത്താനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. തങ്ങളെ പ്രതികളാക്കാനും ആരോപണങ്ങള്‍ ചുമത്താനുമിടയാക്കിയ സാഹചര്യം പ്രതികള്‍ക്ക് വിശദീകരിക്കാം.

 

Latest News