Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ മില്ലുംപടി സ്വദേശി മുല്ലപ്പള്ളി മുഹമ്മദ് അലി (50) റിയാദില്‍ നിര്യാതനായി.
സുലൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.  മൂസ ഹാജിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മിന്‍ഹാജ്, നിയാസ്, നിഹാല്‍. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, ശബീബ് കരുവള്ളി, ശിഹാബ് തങ്ങൾ എന്നിവർ രംഗത്തുണ്ട്.

 

Latest News