ചെന്നൈ- തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച ഡി.എം.കെ എം.എല്‍.എ ജെ. അമ്പഴകന്‍ വെന്റിലേറ്ററില്‍. 24 മണിക്കൂറായി അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമില്ലെന്ന് ഡോ.റെല ഇന്‍സ്റ്റിറ്റിയൂട്ട് ആന്റെ മെഡിക്കല്‍ സെന്‍ര്‍ അറിയിച്ചു.
ചൊവ്വാഴ്ചയാണ് 61 കാരനായ അമ്പഴകനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിച്ചുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.






