ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം-മുഖ്യമന്ത്രി

തിരുവനന്തപുരം- ആന ചെരിഞ്ഞ സംഭവത്തിൽ കേരളത്തിനും മലപ്പുറത്തിനും എതിരെ സംഘടിത ക്യാംപയിൻ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് വസ്തുതാവിരുദ്ധ പ്രചാരണം നടത്തുന്നത്. കേരളത്തെയും മലപ്പുറത്തെയും അപകീർത്തിപ്പെടുത്താനാണ് നീക്കം. ഇത് ശരിയായ രീതിയല്ല. ഇത് കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് അംഗീകരിക്കാനാകില്ല. കോവിഡ് പ്രതിരോധത്തിൽ കേരളം നേടിയ നേട്ടത്തെ ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ അത് വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News