പാലക്കാട്- കഴിഞ്ഞ ദിവസം കൊറോണ നിരീക്ഷണത്തിലിരിക്കെ മരിച്ച വയോധികയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാള്‍(73)നാണ് വൈറസ് പരിശോധനാഫലം പോസിറ്റീവായത്. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം പരിശോധനക്ക് അയച്ച സാമ്പിളിന്റെ ഫലമാണ് പോസിറ്റീവായത്.
കഴിഞ്ഞ ആഴ്ച ചെന്നൈയിലുള്ള മകന്റെ അടുത്ത് നിന്നാണ് അവര്‍ നാട്ടില്‍ തിരിച്ചെത്തിയത്.നിരീക്ഷണത്തിലിരിക്കെ കടുത്ത പനിയും ശ്വാസതടസവും കാരണം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഇവര്‍ക്ക് നേരത്തെ ന്യൂമോണിയയും പ്രമേഹവും ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ കൊറോണ പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് തന്നെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കൊറോണ ബാധിച്ചുള്ള മരണം പതിനൊന്നായി.