ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി മരിച്ചു

ദമാം- തിരുവനന്തപുരം കിളിമാനൂര്‍ ആറ്റൂര്‍ സ്വദേശി നിലവറ പുത്തന്‍ വീട്ടില്‍ ഈസുകുഞ്ഞുവിന്റെയും ഫാത്തിമ ബീവിയുടെയും മകനായ മുഹമ്മദ്‌ മുസ്തഫ (63)  ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷമായി ടാക്സി ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ നെഞ്ചു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമാമിലെ സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രസിശിപ്പിച്ചു വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ നസീമ, മൂന്നു മക്കള്‍ ഉണ്ട്. മൃതദേഹം ദമാമില്‍ തന്നെ സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ജാഫര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Latest News