Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനതാവളത്തിലേക്ക് പോകുന്നതിനിടെ പൈലറ്റിന് നേരെ ആക്രമണം; ദൽഹി മോഷ്ടാക്കളുടെ പിടിയിൽ

ന്യൂദൽഹി- പുലർച്ചെ വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ട സ്‌പൈസ് ജെറ്റ് പൈലറ്റിനെ പത്തോളം വരുന്ന സംഘം തടഞ്ഞു നിർത്തി തോക്ക് ചൂണ്ടി കൊള്ളയടിച്ചു. തെക്കൻ ദൽഹിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് സമീപമുള്ള ഫ്‌ളൈഓവറിൽ വെച്ചാണ് ആക്രമണമുണ്ടായത്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാപ്റ്റനായ യുവരാജ് തെവാടിയക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പുലർച്ചെ ഒരു മണിയോടെ ഫരീദാബാദിലെ വീട്ടിൽ നിന്ന് ഓഫീസ് കാറിൽ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങളിലെത്തിയവരാണ് കാർ തടഞ്ഞുനിർത്തി പൈലറ്റിനെ ആക്രമിച്ചത്. കാറിന്റെ ചില്ല് തകർത്തശേഷം പിസ്റ്റൾ ഉപയോഗിച്ച് പൈലറ്റിന്റെ തലക്കടിച്ചു. കത്തികൊണ്ട് കുത്തുകയും ചെയ്തു. പൈലറ്റിന്റെ കൈവശമുണ്ടായിരുന്ന 34,000 രൂപ സംഘം തട്ടിയെടുക്കുകയും ചെയ്തു.

പൈലറ്റ് വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് പൈലറ്റിനെ ആശുപത്രിയിലാക്കിയത്. ചോരയൊലിച്ചു കിടക്കുന്ന നിലയിലായിരുന്നു പൈലറ്റ്. സമാന രീതിയിൽ നിരവധി പേർ ഈയടുത്ത ദിവസങ്ങളിൽ ദൽഹിയിൽ അക്രമണത്തിനിരയായിട്ടുണ്ട്.

 

Latest News