ന്യൂദൽഹി- ഇന്ത്യൻ പ്രതിരോധ സെക്രട്ടറി അജയ്കുമാറിന് കോവിഡ്-19 ബാധിച്ചു. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയമാകുകയായിരുന്നു.പോസിറ്റീവായതിനെ തുടർന്ന് ഇദ്ദേഹം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു.
ചൊവ്വാഴ്ചയാണ് അജയ്കുമാറിന് കോവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. റിസൽട്ട് നെഗറ്റീവ് ആകുന്നത് വരെ അദ്ദേഹം വീട്ടിൽ തന്നെ തുടരുമെന്നും അവർ അറിയിച്ചു.
അതേസമയം, ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പ്രതിരോധ മന്ത്രാലയം തയ്യാറായില്ല. ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അജയ്കുമാർ.






