Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യൻ സ്കൂൾ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു

ജിദ്ദ- ജിദ്ദ ഇന്‍റര്‍നാഷണൽ ഇന്ത്യൻ സ്കൂളിന്റെ  ഓൺലൈൻ ക്ലാസുകൾ ഒഴികെ മറ്റു പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, ഫീസ് കൗണ്ടർ, സെക്യൂരിറ്റി റൂം എന്നിവ സാനിറ്റൈസ് ചെയ്ത് ശുചിയാക്കുന്നതിൻ്റെ ഭാഗമായാണിതെന്ന് പ്രിൻസിപ്പൽ സർക്കുലറിൽ അറിയിച്ചു.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലെ കെട്ടിടങ്ങളിലെ മറ്റു പ്രദേശങ്ങളും പരിസരങ്ങളും കൂടി മതിയായ ശുചിത്വവൽക്കരണo നടത്തിയതിനുശേഷം മാത്രമേ ഓദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളൂ. സാനിറ്റൈസേഷനു ശേഷം ബന്ധപ്പെട്ട ഏജൻസിയിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിവരം അറിയിക്കുുമെന്നും അപ്പോൾ മാത്രം സ്കൂളുമായി ബന്ധപ്പെട്ടാൽ മതിയെന്നും അറിയിപ്പിൽ പറയുുന്നു.

എന്നാൽ ഓൺലൈൻ ക്ലാസുകൾ മുടക്കമില്ലാതെ തുടരുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.സ്കൂളിലെ ചില ഓഫീസ് ജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് സ്കൂൾ ശുചീകരിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നറിയുന്നു.

Latest News