ദൽഹിയിൽ എത്തുന്ന എല്ലാവർക്കും ഒരാഴ്ച നിർബന്ധിത ക്വാറന്റൈൻ

ന്യൂദൽഹി- ട്രെയിനിലും ബസിലും വിമാനത്തിലുമായി ദൽഹിയിൽ എത്തുന്ന എല്ലാവരും ഒരാഴ്ച നിർബന്ധിത ഹോം ക്വാറൻൈന് വിധേയരാകണമെന്ന് ദൽഹി സർക്കാർ ഉത്തരവിട്ടു. നേരത്തെ ക്വാറന്റൈൻ ആവശ്യമില്ലെന്നായിരുന്നു സർക്കാർ നിലപാട്. നേരത്തെ ദൽഹിയിലേക്ക് എത്തുന്നവർ പതിനാല് ദിവസത്തെ സ്വയം ക്വാറന്റൈന് വിധേയരാകണം എന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. രോഗലക്ഷണം കാണിക്കുകയാണെങ്കിൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കാനായിരുന്നു നിർദ്ദേശം. രാജ്യതലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടിയതോടെയാണ് പുതിയ തീരുമാനം എടുത്തത്. നിലവിൽ 23,645 കോവിഡ് രോഗികളാണ് തലസ്ഥാനത്തുള്ളത്. 1200 കേസുകളും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഒരാഴ്ചക്കിടെയാണ്.

 

Latest News