ഗാസയില്‍ പള്ളികള്‍ തുറന്നു; ആഹ്ലാദത്തോടെ വിശ്വാസികള്‍

തെക്കന്‍ ഗാസയിലെ റഫയില്‍ അല്‍ അബ്രാര്‍ പള്ളിയില്‍ നടന്ന ജമാഅത്ത് നമസ്‌കാരം.

ഗാസ സിറ്റി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫലസ്തീന്‍ പ്രദേശമായ ഗാസയില്‍ അടച്ചിട്ട പള്ളികള്‍ 70 ദിവസത്തെ ഇടവേളക്കുശേഷം തുറന്നു.
വിശ്വാസികള്‍ അത്യാഹ്ലാദത്തോടെയാണ് ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുത്തത്.
ഗാസ സിറ്റിയില്‍ കറുത്ത മാസ്‌ക് ധരിച്ചുകൊണ്ട് ഇമാം നമസ്‌കാരത്തിനു നേതൃത്വം നല്‍കി. മാസ്‌ക് ധരിച്ചുമാത്രമേ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. പള്ളികള്‍ ഇടയ്ക്കിടെ അണുമുക്തമാക്കും. അസുഖമുള്ളവരും കുട്ടികളും പള്ളികളില്‍ വരാന്‍ പാടില്ലെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

 

 

Latest News