യു.പിയില്‍ പ്രൈമറി സ്‌കൂള്‍ സിലബസ് മാറ്റും

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്‌കൂള്‍ സിലബസില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. പ്രാഥമിക തലത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കുമെന്നും അടിസ്ഥാന വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്‌സ്വാള്‍ അറിയിച്ചു.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ പഠനനിലവാരം ഉയര്‍ത്താന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയും. ഇതിനു വേണ്ടത് സിലബസ് മാറ്റവും കൂടുതല്‍ അധ്യാപകരുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News