Sorry, you need to enable JavaScript to visit this website.

കൃഷി ഭൂമിയില്‍ നിന്ന് കര്‍ഷകന് രണ്ട് കുടം നിധി ലഭിച്ചു

ഹൈദരാബാദ്- കൃഷി സ്ഥലത്ത് നിന്ന് കര്‍ഷകന് രണ്ട് കുടം നിധി ലഭിച്ചു. സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍ സംഭവം.മുഹമ്മദ് സിദ്ധീഖിയ്ക്കാണ് തന്റെ കൃഷി ഭൂമിയില്‍ നിന്ന് രണ്ട് കുടങ്ങളില്‍ കുഴിച്ചിട്ട നിലയില്‍ സ്വര്‍ണവും വെള്ളിയും ലഭിച്ചത്.ഇരുപത്തിയഞ്ചോളം ആഭരണങ്ങളാണ് ഈ കുടങ്ങളിലുണ്ടായിരുന്നത്.ആഭരണങ്ങളില്‍ ഭൂരിഭാഗവും പാദസരങ്ങളാണെന്നാണ് വിവരം.

രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹം കൃഷിക്കായി ഈ ഭൂമി വാങ്ങിയത്. വിത്തിടാന്‍ മണ്ണൊരുക്കാനായി ഉഴുതുമറിച്ചപ്പോഴാണ് നിധി ലഭിച്ചത്.തുടര്‍ന്ന് സിദ്ധീഖി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ നിധി ഏറ്റെടുത്തു. അതേസമയം നിധിയായി ലഭിച്ച ആഭരണങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാനായി പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ കൃഷി ഭൂമിക്ക് പ്രത്യേകിച്ച് ചരിത്രപ്രാധാന്യങ്ങളൊന്നുമില്ലെന്ന് റവന്യുവകുപ്പ് അറിയിച്ചിട്ടുണ്ട്.
 

Latest News