വംശീയ വിവേചനത്തിന് നവംബറിലെ തെരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി

ലോസ്ഏഞ്ചല്‍സ്-പോലീസിന്റെ അതിക്രമത്തില്‍ ജീവന്‍ പൊലിഞ്ഞ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിനെത്തുടര്‍ന്ന് അമേരിക്കയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പ്രസിഡിന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്.
ട്രംപിന്റെ വംശീയ വിവേചനത്തിന് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി ലഭിക്കുമെന്ന് ഗായിക തുറന്നടിച്ചു. ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കുമെന്നായിരുന്നു ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പ്രതിഷേധ ട്വീറ്റ്.
'ഭരണകാലയളവില്‍ വെള്ളക്കാരുടെ മേധാവിത്തവും വംശവെറിയും ആളിക്കത്തിച്ചിട്ട്, ഇപ്പോഴത്തെ അക്രമകാരികളെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ധാര്‍മിക അധീശത്വമുണ്ടെന്ന് നടിക്കുകയാണോ? 'കൊള്ള തുടങ്ങിയാല്‍ വെടിവെപ്പും തുടങ്ങും' എന്നോ? ഈ നവംബറില്‍ നിങ്ങളെ വോട്ട് ചെയ്തു പുറത്താക്കും,' എന്നായിരുന്നു ട്വീറ്റ്‌
 

Latest News