കൊറോണ നിരീക്ഷണത്തിലിരിക്കെ വയോധിക മരിച്ചു

പാലക്കാട്-  കൊറോണ നിരീക്ഷണത്തിലിരിക്കെ വയോധിക മരിച്ചു.പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷിയമ്മ(74) ആണ് മരിച്ചത്. ചെന്നൈയില്‍ മകനൊപ്പം താമസിക്കുകയായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്.

പ്രാഥമിക പരിശോധനയില്‍ നെഗറ്റീവായിരുന്നുവെങ്കിലും ഇവര്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. പ്രമേഹസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ ഇവര്‍ മരിച്ചു.
 

Latest News