സംസ്‌കാര ചടങ്ങ് തടഞ്ഞു; പാതിവെന്ത മൃതദേഹവുമായി ബന്ധുക്കൾ ഓടിരക്ഷപ്പെട്ടു

ന്യൂദൽഹി- കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങ് ഒരുകൂട്ടർ ഇടപെട്ട് തടഞ്ഞതിനെ തുടർന്ന് പാതിവെന്ത മൃതദേഹവുമായി ബന്ധുക്കൾ ഓടിരക്ഷപ്പെട്ടു. ജമ്മുവിലാണ് സംഭവം. ഇവിടെ കോവിഡ് ബാധിച്ച് മരിച്ച 72 കാരന്റെ ജഡം ദഹിപ്പിക്കുന്നതിനിടെയാണ് സംഭവം. ഡോമന മേഖയലിൽ റവന്യൂ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശം അനുസരിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടന്നിരുന്നത്. എന്നാൽ മൃതദേഹം ചിതയിലേക്കെടുത്ത് അധികം കഴിയുന്നതിന് മുമ്പു തന്നെ ജനക്കൂട്ടം ഓടിയെത്തി. മരിച്ചയാളുടെ ഭാര്യയും രണ്ടു മക്കളും മാത്രമായിരുന്നു സംസ്‌കാര ചടങ്ങിനെത്തിയിരുന്നത്. ആളുകൾ അക്രമാസക്തരായതോടെ ഇവർ മൃതദേഹം ആംബുലൻസിലേക്ക് കയറ്റി ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉച്ചയോടെ മൃതദേഹം ഭഗവതി നഗറിലെ ശ്മശാനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ദഹിപ്പിച്ചു.

 

Latest News