മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; പോലിസ് കേസെടുത്തു

ആലപ്പുഴ- ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ട്യൂഷന്‍ ടീച്ചറായ മുളക്കുഴ സ്വദേശി മുരളിക്ക് എതിരെയാണ്‌പോലിസ് കേസെടുത്തത്. ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരവും ലോക്ക്ഡൗണ്‍ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്.കുട്ടിയുടെ ശരീരത്തിലാകെ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

അടിച്ച വിവരം വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയോ പോലിസിലോ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട  ആശ പ്രവര്‍ത്തകരും വാര്‍ഡ് മെമ്പറും ചൈല്‍ഡ് ലൈനിലും പോലിസിലും പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ  ചെങ്ങന്നൂര്‍ പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തത്.
 

Latest News