ന്യൂദൽഹി- സ്വർണ വില പവന് 480 രൂപ കുറഞ്ഞു. ഗ്രാമിന് 4290 രൂപയാണ് പുതിയ വില. 34,320 രൂപയാണ് പവന്‍റെ പുതിയ വില. ആഗോളവിപണിയിലും സ്വർണത്തിന് വില കുറഞ്ഞു. ആഗോള സമ്പദ്ഘടന തിരിച്ചുവരുന്നുവെന്ന സൂചനയാണ് സ്വർണവില കുറയാൻ കാരണം. കോവിഡിനെ തുടർന്നാണ് സാമ്പത്തിക മേഖല നിശ്ചലമായിരുന്നത്.അതേസമയം, ഡോളറിനെതിരെ രൂപയും തിരിച്ചുവരവിന്‍റെ പാതയിലാണ്.






