കോഴിക്കോട്- ദുബായിൽ നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. എടപ്പാൾ സ്വദേശിനി ഷബ്നാസ് (26) ആണ് മരിച്ചത്.
അർബുദരോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. അർബുദരോഗിയായ ഇവർ കഴിഞ്ഞ 20നാണ് ദുബായിൽ നിന്നെത്തിയത്






