Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് ബാധിതർ രണ്ട് ലക്ഷം കടന്നു; ഇരട്ടിയായത് 15 ദിവസംകൊണ്ട്

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതർ രണ്ടുലക്ഷം കടന്നു. 2,07,191 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്...

Read more at: https://www.madhyamam.com/india/india-crosses-two-lakh-covid-cases-india-news/688532
ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതർ രണ്ടുലക്ഷം കടന്നു. 2,07,191 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്...

Read more at: https://www.madhyamam.com/india/india-crosses-two-lakh-covid-cases-india-news/688532

ന്യൂദൽഹി- പുതുതായി 8000 കോവിഡ്​ കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,00745 ആയി. 219 മരണമാണ് പുതുതായി സ്ഥിരീകരിച്ചു.  15 ദിവസത്തിനുള്ളിലാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽനിന്ന്​ രണ്ടുലക്ഷത്തിലേക്ക്​ എത്തിയത്. ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാംസ്​ഥാനത്താണ്​. 

മരിച്ചവരിൽ 10 ശതമാനം വയോധികരും 73 ശതമാനം മറ്റു അസുഖങ്ങളുള്ളവരുമാണെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗികളുള്ളത്​. 72,300 പേർക്കാണ്​​ മഹാരാഷ്​ട്രയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,287പേർക്ക്​​ പുതുതായി രോഗം കണ്ടെത്തി​. കഴിഞ്ഞ ദിവസം മാത്രം 103 പേർ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണസംഖ്യ 2465 ആയി. 

ആഗോളതലത്തില്‍ ഇതുവരെ 64 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. 3,80,000 ആണ് മരണസംഖ്യ.

Latest News