ബിസിനസ് വിസിറ്റിലുള്ളവര്‍ക്ക് ആശ്വാസം- കാലാവധി കഴിഞ്ഞാല്‍ ജവാസാത്തില്‍ പണമടച്ച് നാട്ടില്‍ പോകാം

റിയാദ്- ബിസിനസ് വിസിറ്റ് കാലാവധി അവസാനിച്ചവര്‍ക്ക് എയര്‍പോര്‍ട്ടില്‍ പിഴയടച്ച് നാട്ടില്‍ പോകാന്‍ അവസരം. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറിലോ ജവാസാത്ത് ഓഫീസിലോ 600 റിയാല്‍ അടച്ചാല്‍ അവരെ നാട്ടില്‍ പോകാന്‍ അനുവദിക്കും. ജിദ്ദയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ബിസിനസ് വിസ കാലാവധി കഴിഞ്ഞ യാത്രക്കാരനാണ് ഇങ്ങനെ പിഴയടച്ച് നാട്ടില്‍ പോയത്.
നിലവില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ ഫാമിലി വിസിറ്റ് വിസ അബ്ശിര്‍ വഴിയും ടൂറിസ്റ്റ് വിസ ഓട്ടോമാറ്റിക് ആയും പുതുക്കുന്നുണ്ട്. എന്നാല്‍ ബിസിനസ് വിസിറ്റ് പുതുക്കുന്നതിന് കൃത്യമായ നര്‍ദേശമുണ്ടായിരുന്നില്ല. അതാണിപ്പോള്‍ 600 റിയാല്‍ ഫൈന്‍ അടച്ച് പോകാനുള്ള അവസരം കൈവന്നിരിക്കുന്നത്.

Latest News