ഭീഷണിപ്പെടുത്തി 11 കാരന് പീഡനം; മൂന്ന് പ്രതികള്‍ പിടിയില്‍ രണ്ടുപേര്‍ ഒളിവില്‍

പൊന്നാനി-പതിനൊന്നുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പുഴമ്പ്രം കല്ലികടവ് സ്വാദേശികളായ തെക്കുംപാടത്ത് കുമാരന്റെ മകന്‍ വിഷ്ണു (20), തൃക്കണാശ്ശേരി മാധവന്‍ മകന്‍ മഹേഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജെജെ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
 

Latest News