പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

ചെന്നൈ- പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. മയിലാടുതുറൈ സമ്പനാര്‍കോവില്‍ സ്വദേശിയായ നാല്‍പത് വയസുകാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവാണ് ഇയാള്‍ക്ക് എതിരെ പരാതി നല്‍കിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കുട്ടി വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്.

എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞു. ഇതേതുടര്‍ന്ന് മാതാവിനോടാണ് പിതാവ് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. മൂന്ന് മാസത്തോളം പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഇതേതുടര്‍ന്നാണ് മാതാവ് ഇയാള്‍ക്ക് എതിരെ പരാതി നല്‍കിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

Latest News