ബംഗ്ലാദേശ് റോഹിംഗ്യ ക്യാമ്പില്‍ ആദ്യ കോവിഡ് മരണം

ധാക്ക- ബംഗ്ലാദേശില്‍ റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പില്‍ കോവിഡ് പടര്‍ന്നുപിടിക്കുമെന്ന ഭീതി തുടരുന്നതിനിടെ രോഗം ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

ഐസൊലോഷനില്‍ ചികിത്സയിലായിരുന്ന 71 കാരനായ റോഹിംഗ്യന്‍ അഭയര്‍ഥി മരിച്ചതായി സര്‍ക്കാരിനു കീഴിലുള്ള അഭയാര്‍ഥി റിലീഫ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ബിമല്‍ ചക്മ പറഞ്ഞു.
മേയ് 31 ന് മരിച്ച ഇയാളുടെ പരിശോധനാ ഫലം ചൊവ്വാഴ്ചയാണ് ലഭിച്ചത്. ബംഗ്ലാദേശ് തീര ജില്ലയായ കോക്‌സസ് ബസാറില്‍ രോഗ വ്യാപനമുണ്ടായാല്‍ വന്‍ ദുരനന്തത്തില്‍ കലാശിക്കുമെന്ന് ഭയപ്പെടുന്നു. പത്ത് ലക്ഷത്തിലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

 

Latest News