Sorry, you need to enable JavaScript to visit this website.

അകാരണ ഭയത്തിനെതിരെ അധ്യാപകരുടെ ഹ്രസ്വ ചിത്രം

വടകര - ലോക്ഡൗണ്‍ തുടരുന്നതിനിടയിലെ വീട്ടിലിരുപ്പില്‍ അധ്യാപകര്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം 'കൂളി വളവ്' ശ്രദ്ധേയമാകുന്നു. സ്‌കൂളില്‍ എല്ലാ ദിവസം വൈകി എത്തുന്ന അധ്യാപകന്റെ മാനസിക സംഘര്‍ഷമാണ് ലഘുവായി ചിത്രീകരിച്ചത്.
അപകടങ്ങള്‍ ആവര്‍ത്തിച്ച് നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ കൂളി വളവ് കടന്ന് സ്‌കൂളില്‍ പോകാന്‍ ഭയപ്പെടുന്ന അധ്യാപകനും ഒരു ഭയവും ഇല്ലാതെ സൈക്കിളില്‍ ഒരു വിദ്യാര്‍ഥി കടന്നു പോകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അകാരണമായ ഭയം വിജയത്തിലേക്കെത്തിക്കില്ലെന്നും ഭയമല്ല ശ്രദ്ധയും കരുതലുമാണ് വേണ്ടതെന്ന സന്ദേശമാണ് ഈ ചെറുചിത്രം ഓര്‍മ്മപ്പെടുത്തുന്നത്.
വിദ്യാരംഗം കുന്നുമ്മല്‍ ഉപജില്ലാ കമ്മിറ്റിയാണ് ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ജയന്‍ തിരുമനയുടേതാണ് കഥ. പുന്നശ്ശേരി എ യു പി സ്‌കൂള്‍ അധ്യാപകന്‍ വിനോദ് പാല സംവിധാനവും പി പി ദിനേശന്‍ ചിത്ര നിര്‍മ്മാണവും നടത്തി. അധ്യാപകര്‍ക്ക് പുറമെ വിദ്യാര്‍ഥികളായ വി.കെ ബിന്ദു(നാദാപുപരം ഗവ യു പി), ജെ. വിഷ്ണുനന്ദ (വട്ടോളി നേഷണല്‍ എച്ച് എസ് എസ്) എന്നിവരും അഭിനയിച്ചിട്ടുണ്ട്.

 

Latest News