തലയ്ക്ക് എട്ടു  ലക്ഷം വിലയിട്ടിരുന്ന നക്‌സല്‍ നേതാവ് കൊല്ലപ്പെട്ടു

ബിജാപൂര്‍- തലയ്ക്ക് എട്ടു  ലക്ഷം വിലയിട്ടിരുന്ന നക്‌സല്‍ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നക്‌സല്‍  മിലിട്ടറി പ്ലാറ്റൂണ്‍ രണ്ടിലെ അംഗമായ ദസ്രു പുനേം ആണ് കൊല്ലപ്പെട്ടത്.  ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേഖ് പല്ലവയാണ് ഇക്കാര്യം അറിയിച്ചത്. ഛത്തീസ്ഗഢിലെ ബീജാപ്പൂരില്‍ ഇന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.  റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും വനപ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ നക്‌സല്‍ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് ദസ്രു പുനേം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.    
 

Latest News