Sorry, you need to enable JavaScript to visit this website.

കോവിഡ്: ഈ വര്‍ഷത്തെ ഹജ്ജിന് തീര്‍ഥാടകരെ അയക്കില്ലെന്ന് ഇന്തോനേഷ്യ

ജക്കാര്‍ത്ത- കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജിന് തീര്‍ഥാടകരെ അയക്കേണ്ടതില്ലെന്ന്  ഇന്തോനേഷ്യ തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ജൂലൈയില്‍ നടക്കാനിരിക്കുന്ന  ഹജ്ജില്‍ മറ്റു രാജ്യക്കാരെ പങ്കെടുപ്പിക്കുമെന്ന് സൗദി അറേബ്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇന്തോനേഷ്യന്‍ മതകാര്യ മന്ത്രി ഫഖ്‌റുല്‍ റാസി പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജിന് 2,21,000 തീര്‍ഥാടകരെ അയക്കാനാണ് ഇന്തോനേഷ്യ തീരുമാനിച്ചിരുന്നത്.  ഇന്തോനേഷ്യയില്‍ ചൊവ്വാഴ്ച വരെ 1,663 കോവിഡ് മരണങ്ങളും 27,549 രോഗബാധയുമാണ് സ്ഥിരീകരിച്ചത്.

 

Latest News