അസമില്‍ മണ്ണിടിച്ചിലില്‍ 20 മരണം; പ്രളയം ലക്ഷങ്ങളെ ബാധിച്ചു

ഗുവാഹത്തി- അസമിലെ ബരാക് വാലി മേഖലയിലെ മൂന്ന് ജില്ലകളിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ കരിംഗഞ്ച് ജില്ലയില്‍ ആറ് പേരും കാച്ചാര്‍, ഹൈലകണ്ഡി ജില്ലകളില്‍ ഏഴ് പേര്‍ വീതവുമാണ് മരിച്ചത്.
പ്രളയത്തില്‍ ഒന്‍പത് പേര്‍ മരിച്ചിരുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ലക്ഷക്കണക്കിന് ആളുകളെയാണ് പ്രളയദുരിതം ബാധിച്ചത്.  നല്‍ബാരി, ഗോള്‍പാറ, നാഗോണ്‍, ഹോജായ്, വെസ്റ്റ് കാര്‍ബി ആംഗ്ലോംഗ്, ദിബ്രുഗഡ്, ടിന്‍സുകിയ ജില്ലകളിലെ 356 ഗ്രാമങ്ങളിലാണ് ദുരിതം.
വെള്ളപ്പൊക്കത്തില്‍ ഇതുവരെ 2,678 ഹെക്ടറിലെ വിളകള്‍ നശിച്ചു.  കന്നുകാലികളും കോഴികളും ഒലിച്ചുപോയി.

 

Latest News