Sorry, you need to enable JavaScript to visit this website.

കോവിഡ്;തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു

ദമാം- കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു.  പോത്തൻകോട് സ്വദേശി  പള്ളിപ്പുറം സി ആർ പി എഫിന് സമീപം താമസിക്കുന്ന ദാറുസ്സലാം അബ്ദുറഹ്മാൻ ബഷീർ (60 ) ആണ് ജുബൈൽ മുവാസാത് ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ച മുമ്പ് പനിയും ചുമയും പിടിപെട്ടതിനെ തുടർന്ന് ജുബൈൽ മുവാസാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് ദിവസം മുൻപ് ശ്വാസ തടസ്സവും ചുമയും ശക്തമായതിനെ തുടർന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു.

 

Latest News