ലോക്ഡൗൺ; ജൂൺ എട്ടുമുതൽ കൂടുതൽ ഇളവുകൾ-മോഡി

ന്യൂദൽഹി- കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഈ മാസം എട്ടുമുതൽ വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിനെതിരായ പോരാട്ടവും ഒപ്പം കൊണ്ടുപോകണം. രാജ്യത്തിന് അതിനു സാധ്യമാകുമെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) 125-ാം വാർഷികാഘോഷത്തിൽ മോഡി പറഞ്ഞു.  വിഡിയോ കോൺഫറൻസിലൂടെയാണ് മോഡി സമ്മേളനത്തിൽ സംസാരിച്ചത്.

ഇന്ത്യയുടെ മികവിലും പ്രതിസന്ധിയിലും വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ ശരിയായ സമയത്ത് ശരിയായ നടപടികൾ കൈക്കൊണ്ടു. ഭൗതിക വിഭവങ്ങൾക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ മാത്രമല്ല മാനവവിഭവശേഷി സംരക്ഷിക്കാനും സർക്കാർ ശ്രമിച്ചുവെന്നും മോഡി പറഞ്ഞു.

 

Latest News