ദമാം - നിയന്ത്രണം വിട്ട കാർ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന കടയിലേക്ക് പാഞ്ഞുകയറി ഉപയോക്താക്കളിൽ ഒരാൾക്ക് പരിക്കേറ്റു. മുൻവശത്തെ ചില്ലുകൾ തകർത്ത് സ്ഥാപനത്തിനകത്ത് കയറിയ കാർ ഇടിച്ച് അറബ് വംശജനാണ് പരിക്കേറ്റത്. അപകടത്തിൽ സ്ഥാപനത്തിനകത്തും കേടുപാടുകൾ സംഭവിച്ചു. വനിത ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.