Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.എസ്.എഫ്.ഇയുടെ അതിജീവന പദ്ധതികൾ പ്രവാസികൾക്ക് ആശ്വാസകരം

കൊറോണ പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്കും ലോക്ഡൗൺ പ്രതിസന്ധികൾ നേരിടുന്ന വ്യാപാരി വ്യവസായികൾക്കും കെ.എസ്.എഫ്.ഇ പ്രഖ്യാപിച്ച അതിജീവന പദ്ധതികൾ ഈ മേഖലകളിലുള്ളവർക്ക് ആശ്വാസം പകരുന്നതാണ്.  കോവിഡ് സമാശ്വാസത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിക്ഷേപകർക്കും വായ്പക്കാർക്കും പ്രയോജനകരമായ വിവിധ പദ്ധതികൾ കെ.എസ്.എഫ്.ഇ നടപ്പാക്കുന്നത്. ഇതു പരമാവധി പ്രയോജനപ്പെടുത്താൻ പ്രവാസികൾ തയാറാവണം. അതിലൊന്നാണ് പ്രവാസി മിത്രം സ്വർണപ്പണയ വായ്പ. പ്രവാസി സൗഹൃദ പാക്കേജിൽ വരുന്ന പ്രവാസി സൗഹൃദം സ്വർണപ്പണയ വായ്പ പദ്ധതി പ്രകാരം അനുവദിക്കുന്ന വായ്പക്ക് മൂന്നു ശതമാനം പലിശയേ ഉള്ളൂ. 
നോർക്ക തിരിച്ചറിയൽ കാർഡുള്ളവർക്കെല്ലാം പ്രവാസി മിത്രം സ്വർണപ്പണയ വായ്പയും ലഭ്യമാണ്. മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്തിയ നേരത്തെ ജോലി ചെയ്തിരുന്ന മലയാളികൾക്കും  നിലവിൽ സംസ്ഥാനത്തുള്ളവർക്കും പദ്ധതി പ്രകാരം സ്വർണപ്പണയ വായ്പ നൽകും. 8.5 ശതമാനം പലിശ നിരക്കിലായിരിക്കും വായ്പ ലഭിക്കുക.
പ്രവാസി ചിട്ടി അംഗങ്ങളായ ഫെബ്രുവരി 15 നുശേഷം കേരളത്തിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് നാലുമാസം കാലാവധിയിൽ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്നും കെ.എസ്.എഫ്.ഇ അറിയിച്ചു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലെ അംഗങ്ങൾക്ക് ഒന്നര ലക്ഷം രൂപ വരെയും ലഭിക്കും. പ്രവാസി ചിട്ടിയിൽ അംഗമായ പ്രവാസികളുടെ ബന്ധുക്കൾക്ക് 2,50,000 രൂപ വരെയും വായ്പ  നൽകും. 

Latest News