ചാണ്ഡിഗഡ്- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. സിംഗിനെയും മാതാവിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്തിയത്. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ന്യൂസ് എഡിറ്ററായിരുന്നു. സിംഗിനെയും 92 വയസായ മാതാവ് ഗുര്‍ചരണ്‍ കൗറിനെയും അജ്ഞാതര്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു.