ദമാം- മലപ്പുറം പാണ്ടിക്കാട് തച്ചിങ്ങനാടം ഒറവംപുറം സ്വദേശി മീൻപിടി വീട്ടിൽ മുഹമ്മദ് ശരീഫ് (50) ദമാമില്‍ കോവിഡ ബാധിച്ചു മരിച്ചു. ഒരാഴ്ച മുൻപ് ശ്വാസ തടസ്സം ശക്തമായതോടെ ദമാം സെന്ട്ര ല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചു വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദമാം മെഡിക്കൽ കോംപ്ലെക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.