സൗദി ലക്ഷ്യമിട്ട് ഹൂത്തി ഡ്രോണുകള്‍; സഖ്യസേന വെടിവെച്ചിട്ടു

റിയാദ്- സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യ അയച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു. മിസൈലുകള്‍ക്ക് പുറമെയാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹുത്തികള്‍ അയക്കുന്നത്. എന്നാല്‍ മിക്ക ഡ്രോണുകളും മുന്‍കൂട്ടി കണ്ടെത്തി വെടിവെച്ചിടാന്‍ സഖ്യസേനക്ക് സാധിക്കുന്നു.

Latest News