Sorry, you need to enable JavaScript to visit this website.

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പാ​ക്കി​സ്ഥാ​ൻ പ്രതിഷേധം അറിയിച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്- ചാരവൃത്തി ആരോപിച്ച് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പാ​ക്കി​സ്ഥാ​ൻ പ്രതിഷേധം അറിയിച്ചു. ചാ​ര​പ്പ​ണി ആ​രോ​പി​ച്ച്  പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ലെ രണ്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രാ​ജ്യം വി​ടാ​ൻ ഇ​ന്ത്യന്‍ വിദേശ മന്ത്രാലയം ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഗൗ​ര​വ് അ​ലു​വാ​ലി​യ​യെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ഹൈ​ക്ക​മ്മീ​ഷ​നി​ൽ വി​സ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​ബി​ദ് ഹു​സൈ​ൻ, താ​ഹി​ർ ഹു​സൈ​ൻ എ​ന്നീ  ഉ​ദ്യോ​ഗ​സ്ഥ​രെയാണ് ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നു പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ വ്യാ​ജ ഇ​ന്ത്യ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​ണ്ടാ​ക്കു​ക​യും  ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഐഫോണും പണവും നല്‍കി ഒരു ഇന്ത്യക്കാരനില്‍നിന്ന് സുരക്ഷാ സ്ഥാപനത്തിന്‍ രേഖകള്‍ സ്വീകരിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.

 

Latest News