Sorry, you need to enable JavaScript to visit this website.

ജവാസാത്തുകളിൽ സേവനം അബ്ശിർ വഴി ബുക്ക് ചെയ്തവർക്ക് മാത്രം 

റിയാദ്- ജവാസാത്ത് ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ആദ്യഘട്ടത്തിൽ ഓൺലൈനിൽ സാധ്യമാകാത്ത സേവനങ്ങൾ മാത്രമേ ലഭ്യമാകൂവെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. ഇതിന്നായി അബ്ശിർ വഴി ബുക്ക് ചെയ്താണ് എത്തേണ്ടത്. ബുക്ക് ചെയ്യാതെ എത്തുന്ന ആർക്കും സേവനങ്ങൾ ലഭ്യമാകില്ല. ഇന്നലെ മിക്ക ജവാസാത്ത് ഓഫീസുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. അബ്ശിർ, മുഖീം എന്നീ പോർട്ടലുകൾ വഴി എല്ലാ സേവനങ്ങളും ലഭ്യമാണ്. കൂടുതൽ വിശദീകരണങ്ങൾ ആവശ്യമെങ്കിൽ അതിനുള്ള അവസരവും ഈ പോർട്ടലുകളിൽ ഒരുക്കിയിട്ടുണ്ട്.  ഇഖാമകളടക്കം രേഖകൾ വീടുകളിൽ എത്തിച്ചുനൽകാനുള്ള സംവിധാനങ്ങളും പ്രവർത്തന സജ്ജമായതായി റിയാദ് ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് ബിൻ നായിഫ് അൽഹബ്ബാസ് വ്യക്തമാക്കി. ജവാസാത്ത് ഓഫീസുകളിലേക്ക് വരുന്ന സൗദികളും വിദേശികളും മാസ്‌ക് ധരിക്കണമെന്നും മറ്റുളളവരുമായി രണ്ട് മീറ്റർ അകലം പാലിക്കണമെന്നും ആശ്രിതരുമായി എത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയോജനങ്ങൾ, ജീവിത ശൈലീ രോഗമുള്ളവർ, പനി, ചുമ, ശ്വാസ തടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവർ എന്നിവർ ജവാസാത്ത് ഓഫീസുകൾ സന്ദർശിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News