റിയാദ്- സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്ക് 65 പ്രതിവാര സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. ജൂലൈ മുതൽ റിയാദിലേക്കും ഓഗസ്റ്റ് മുതൽ ദമാമിലേക്കും ജിദ്ദയിലേക്കും സെപ്തംബർ മുതൽ മദീനയിലേക്കുമാണ് സർവീസ് നടത്താനിരിക്കുന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഈജിപ്ത്, ഒമാൻ, ബഹ്‌റൈൻ, ഇറാഖ്, ടുണീഷ്യ, മൊറോക്കോ, അൾജീരിയ, ലബനാൻ, ജോർദാൻ, സുഡാൻ എന്നിവിടങ്ങളിലേക്കുമുള്ള ബുക്കിംഗുകളും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ഇപ്പോൾ പ്രഖ്യാപിച്ച സർവീസുകളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും എമിറേറ്റ്‌സ് അറിയിച്ചു.