മദ്യപാനം ചോദ്യം ചെയ്ത പിതാവിനെ മകന്‍ തള്ളിയിട്ട് കൊന്നു

മുഹമ്മദലി ഹാജി, അബൂബക്കര്‍ സിദ്ദീഖ്

തിരൂര്‍- മദ്യപാനത്തെക്കുറിച്ച് ചോദ്യം ചെയ്തതില്‍ കുപിതനായി മകന്‍ പിതാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി. തിരൂര്‍ മുത്തൂര്‍ പുളിക്കല്‍ മുഹമ്മദലി ഹാജി (75) ആണ് മരിച്ചത്. മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ (27) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ അബൂബക്കര്‍ സിദ്ധീഖിനെ പിതാവ് ചോദ്യം ചെയ്തിരുന്നു. ക്ഷുഭിതനായ മകന്‍ പിതാവുമായി വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയില്‍ പിതാവിനെ പിടിച്ച് കള്ളുകയുമായിരുന്നു. നിലത്തു വീണ മുഹമ്മദലി ഹാജി അബോധാവസ്ഥയിലായി.  വീട്ടിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ അബൂബക്കര്‍ സിദ്ദീഖിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആയിഷയാണ് മരിച്ച മുഹമദലി ഹാജിയുടെ ഭാര്യ മറ്റുമക്കള്‍: ഫാത്തിമ്മ, മുജീബ്, ഉമ്മുകുല്‍സു.

 

 

Latest News