ചെന്നൈ- ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ 80ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്(ആര്‍പിഎഫ്) അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഡിവിഷനിലെ മുഴുവന്‍ ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
നേരത്തേ ഏതാനും ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ആസ്ഥാനം വ്യാഴാഴ്ച അടച്ചിരുന്നു.