കോവിഡ് സെന്ററിനു മുന്നില്‍ പാട്ടും നൃത്തവും; ആറു യുവാക്കള്‍ അറസ്റ്റില്‍

മുംബൈ- കോവിഡ് കേന്ദ്രത്തിനു സമീപം രണ്ട് കാറുകളില്‍ ഉച്ചത്തില്‍ സംഗീതം വെക്കുകയും റോഡില്‍ നൃത്തം ചവിട്ടുകയും ചെയ്ത ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലെ വിലെ പാര്‍ലെയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കോവിഡ് ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് അന്ധേരി സ്വദേശികളാണ് റോഡുകളില്‍ കറങ്ങിയതെന്നും ഇവര്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് കോവിഡ് രോഗികളെ ചികിത്സക്കായും നിരീക്ഷണത്തിനായും ആരംഭിച്ച സെന്ററിനു സമീപം എത്തിയതെന്നും പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമിത്തിലേയും പകര്‍ച്ചവ്യാധി നിയമത്തിലേയും വിവിധ വകുപ്പുകള്‍ ചുമത്തിയ ഇവര്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചു.

 

Latest News