Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് എംബസിയുടെ പുതിയ നിര്‍ദേശങ്ങള്‍

റിയാദ്- കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ഇന്ത്യന്‍ സ്‌കൂളുകള്‍ ജൂണ്‍ 21 വരെ തുറക്കില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു.

ഹയര്‍ ബോര്‍ഡിന്റേയും മാനേജിംഗ് കമ്മിറ്റികളുടേയും ശുപാര്‍ശകളുടെ അടിസ്ഥാനാത്തിലാണ് സ്‌കൂളുകള്‍ അടിച്ചിടാന്‍ ഏപ്രില്‍ 20ന് കൈക്കൊണ്ട തീരുമാനം നീട്ടുന്നതെന്ന് അറിയിപ്പില്‍ പറഞ്ഞു. സൗദിയില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി  സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തും.

ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ഥികളേയും സ്‌കൂളുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരാന്‍ അനുവദിക്കും. രക്ഷിതാക്കള്‍ ഇപ്പോള്‍ ട്യൂഷന്‍ ഫീ മാത്രമേ അടക്കേണ്ടതുള്ളൂ.
രാജ്യത്തെ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളും സമാന നടപടികള്‍ സ്വീകരിക്കാന്‍ അംബാസഡര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Latest News